Posts

Showing posts from December, 2017

എനിക്കു കിട്ടിയ ആദ്യ പ്രണയ ചുംമ്പനം..!

Image
രക്തത്തില്‍ കുളിച്ചു ഒരു ചെറുപ്പക്കാരനെ എമര്‍ജന്‍സി വാര്‍ഡിലേക്ക് ട്രോളിയില്‍ കൊണ്ടുവരു ന്നത് കണ്ടു കൊണ്ടാണ് ഞാന്‍ അവിടേയ്ക്ക് ചെന്നത്.ഇരുപത് വയസ്സുള്ള ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സ്റ്റുഡന്റ് ആണ്എന്ന് അറിയാന്‍ കഴിഞ്ഞു. . ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും തീവ്രപരിചരണത്തിനു ശേഷം അവനെ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. . ആദ്യ ദിവസം ഡോക്ടര്‍ റൗണ്ട്‌സ് കഴിഞ്ഞു ഡ്രസിംഗ് ചെയ്യുവാനായി ഞാനും എന്റ്റെ സുഹൃത്ത് അലീന സിസ്റ്ററും അവന്റ്റെ റൂമില്‍ ചെന്നു. ഇരുനിറം .പൊടിമീശ. നിറയെ കണ്‍പീലിയുള്ള കണ്ണുകള്‍, പെണ്‍കുട്ടികളെപ്പോലെ .. .ഓടുന്ന ട്രെയിനില്‍ ചാടിക്കയറി അപകടം ക്ഷണിച്ച് വരുത്തി യതാണെന്ന് അവന്റ്റെ അമ്മയുടെ നിറകണ്ണുകളോടുകൂടിയുള്ള സംസാരത്തില്‍ നിന്ന് മനസിലായി രണ്ട് ആണ്‍കുട്ടികളില്‍ മൂത്തവന്‍.. ഞാന്‍ ഡ്രസിംഗ് അഴിച്ചു വലതുകാലിന് മുട്ടിന് താഴെയുള്ള കാല്ഭാഗം മുറിച്ചു മാറ്റി യതായി കാണപ്പെട്ടു.കാല്ഭാഗം ഡ്രയിനിലടിയില്‍ പെട്ട് പോയതിനാല്‍ കിട്ടിയില്ലായിരുന്നു. ഞാന്‍ ബിറ്റാഡിന്‍ ഒഴിച്ച് കോട്ടന്‍ ഘടിപ്പിച്ച ആര്‍ട്ടറികൊണ്ട് മുറിവ് വൃത്തിയാക്കാന്‍ തുടങ്ങി അവന്‍ കരയാനും ദേഷ്യപ്പെടാനും...

ബിയറിന്റെ മണം ഇഷ്ടമല്ല, ഇഷ്ടം വൈനിനോട്; ബിയര്‍ കഴിക്കാതെ എങ്ങനെ ബിയറിന്റെ മണമറിയുമെന്ന് ചോദിച്ചപ്പോള്‍ നെക്സ്റ്റ് ക്വറ്റിന്എന്ന് സനുഷ

Image
ബിയറാണോ വൈനാണോ ഇഷ്ടമെന്ന് സനുഷയോടു ചോദിച്ചാല്‍ വൈനെന്ന് മറുപടി പറയും സനുഷ. എന്നാല്‍ വോഡ്കിയാണോ വിസ്കിയാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ വോഡ്കയെന്ന് പറയും. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സനുഷ മനസ്സുതുറക്കുന്നത്. അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതെന്നും സനുഷ പറയുന്നു. ബിയറിനേക്കാള്‍ ഇഷ്ടം വൈനെന്ന് പറഞ്ഞ സനുഷ ബിയറിന്റെ മണം ഇഷ്ടമല്ലെന്നായിരുന്നു മറുപടി നല്‍കിയത്. ബിയര്‍ കഴിക്കാതെ ബിയറിന്റെ മണം എങ്ങനെ അറിയാമെന്ന ചോദ്യത്തിന് നെക്സ്റ്റ് ക്വസ്റ്റന്‍ എന്നായിരുന്നു സനുഷയുടെ പ്രതികരണം. പ്രണയത്തെ കുറിച്ചും സനുഷ പറയുന്നു. കൂട്ടുകാരുടെ പ്രണയത്തിന് സഹായം ചെയ്ത് കൊടുക്കാറുണ്ടെന്നും അനിയനും ടിപ്സുകള്‍ നല്‍കാറുണ്ടെന്നം സനുഷ. എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ലെന്നും ജീവിതത്തോടാണ് പ്രണയമെന്നും തന്നോടു തന്നെയാണ് ഇഷ്ടവും പ്രണയമെന്നും സനുഷ പറയുന്നു. 1998ല്‍ കല്ലുകൊണ്ട് ഒരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷ 2009ല്‍ റേനിഗുണ്ട എന്ന ചിത്രത്തില്‍ നായികയായും അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിലെത്തിയ സനുഷയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊടിവീരന...

ചിരിപ്പിക്കാൻ വിരിഞ്ഞ ഒരു റോസാപ്പൂ

Image
ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം റോസാപൂ തിയേറ്ററുകളിലേക്ക്. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനു ജോസഫ് ആണ് നിർമാണം ഷിബു തമീൻസ് . ബിജു മേനോനെ കൂടാതെ നീരജ് മാധവ് , സൗബിൻ ഷാഹിർ, അലൻസിആർ , ദിലീഷ് പോത്തൻ , സുധീർ കരമന തുടങ്ങിയ ഒട്ടേറെ താരങ്ങൾ ഉണ്ട്

ഇനി മോഹൻലാൽ അല്ല ഓടിയനിൽ പകരം മറ്റൊരാൾ

Image
സൂപ്പർസ്റ്റാർ മോഹൻലാൽ നായകൻ ആയി ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന പുതിയ സിനിമയായ ഓടിയന്റ്റെ ന്യൂ ലുക്ക് മോഷൻ  വീഡിയോ പുറത്തുവന്ന ആരാധകർ ഞെട്ടി കാരണം നമ്മൾ ഇതുവരെ കണ്ട മോഹൻലാലിന് പകരം മറ്റൊരാളായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ട , താരത്തിന്റെ പുതിയ അവതാരത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും

ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ; മറ്റ് കുറ്റങ്ങള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും ശിക്ഷിച്ചു; 5 ലക്ഷം രൂപ പിഴയും; അതിക്രൂരമായ കൊലപാതകമെന്ന് കോടതി

Image
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍  കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഏകപ്രതി  അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും ശിക്ഷിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി പറഞ്ഞു. അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കൊലപാതക കുറ്റത്തിനാണ് വധശിക്ഷ. ജിഷ കേസ് ഡല്‍ഹി നിര്‍ഭയ കേസിന് തുല്യമാണെന്നും കോടതി പറഞ്ഞു. അമീറിനെതിരായ മറ്റ് കുറ്റങ്ങള്‍: അതിക്രമിച്ചു കടക്കല്‍ (ജീവപര്യന്തം) അന്യായമായി തടഞ്ഞുവെക്കല്‍ (ഒരു വര്‍ഷം തടവ്) ബലാത്സംഗം (ജീവിതാവസാനം വരെ കഠിന തടവ്) മാരകമായി മുറിവേല്‍പ്പിച്ചതിന് (ജീവിതാവസാനം വരെ കഠിന തടവ്) അമീറുള്‍ ഇസ്‌ലാമിൽനിന്ന് കോടതി ഇന്നലെ ചിലകാര്യങ്ങൾ നേരിട്ടു ചോദിച്ചറിഞ്ഞിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീർ കോടതിയെ അറിയിച്ചിരുന്നു. ജിഷയെ അറിയില്ല. കേസിനുപിന്നിൽ ഭരണകൂട താൽപര്യമാണ്. പൊലീസ് അതിനൊത്തു പ്രവർത്തിച്ചു. മാതാപി...